Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State-level I

Idukki

സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് തേ​ക്ക​ടി​യി​ൽ

കു​മ​ളി: വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് തേ​ക്ക​ടി​യി​ൽ. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​തേ​ക്ക​ടി ആ​ന​ച്ചാ​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ വ​നം വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ മി​ഥു​ൻ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​ഴു​വ​രെ വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ കു​മ​ളി ഗാ​ന്ധി പാ​ർ​ക്കി​ൽ സ​ഹ​ജീ​വ​നം സൗ​ഹൃ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. പ​ളി​യ നൃ​ത്തം, മ​ന്നാ​ൻ കൂ​ത്ത് ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ത​ന​ത് ആ​ദി​വാ​സി ക​ലാ​പ​രി​പാ​ടി​ക​ൾ സൗ​ഹൃ​ദ സ​ദ​സി​ൽ അ​ര​ങ്ങേ​റും. വ​ന്യ​ജീ​വി ആ​വാ​സ വ്യ​വ​സ്ഥ​യും സം​ര​ക്ഷ​ണ​വും, പു​തി​യ കാ​ല​ത്തെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം; കാ​ര​ണ​ങ്ങ​ളും പ്ര​തി​വി​ധി​യും,

മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ർ​ഷം; കാ​ര​ണ​ങ്ങ​ളും പ്ര​തി​വി​ധി​യും തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​ക്‌​ടോ​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ സെ​മി​നാ​റു​ക​ളും ന​ട​ക്കും. ഏ​ഴി​ന് തേ​ക്ക​ടി സ്പോ​ർ​ട്സ് അ​രീ​ന​യി​ൽ ഫു​ട്ബോ​ൾ മാ​മാ​ങ്ക​വും സം​ഘ​ടി​പ്പി​ക്കും.

എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​ന​ബോ​ധ​ന റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കു​മ​ളി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ മി​ഥു​ൻ മോ​ഹ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

റാ​ലി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ടീ​മു​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. റാ​ലി​യു​ടെ ഭാ​ഗ​മാ​യി ഫ്ലോ​ട്ട്, ബാ​ൻ​ഡ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഗ​വ. ചീ​ഫ് വി​പ്പ് അ​പ്പു ജോ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. സി​റി​യ​ക് തോ​മ​സ് എം​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Latest News

Corehub Up